Wednesday 13 November 2013

തറികളുടേയും തിറകളുടേയും നാടായ കണ്ണൂര്‍ .......









            കൈത്തറി മേഖലയിലെ വിവിധ ഉപതൊഴിലുകള്‍                              ചായം മുക്കല്‍

                                 നൂല്‍ ഉണക്കല്‍

                              നല്ലി ചുറ്റല്‍

                                പാവ് ചുറ്റല്‍

                                 പാവ് പിരിക്കല്‍

                                       നെയ്ത്ത്

                                     പാക്കിങ്ങ്

 

 

 

 

Sunday 10 November 2013


               ആധുനിക മനുഷ്യന്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് അവന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.ഇത്തരം ജീവസന്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അവന്‍ പ്രകൃതിവിഭവങ്ങളെയാണ് ആശ്രയിക്കുന്നത്.നമ്മുടെ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഇത്തരം തൊഴിലുകള്‍ക്ക് അനുകൂലമായിരുന്നു.പ്രാരംഭകാലത്ത് മനുഷ്യന്‍ കൈകള്‍ കൊണ്ട് ചെയ്തിരുന്ന തൊഴിലുകള്‍ പിന്നീട് ലഘുയന്ത്രങ്ങള്‍ ഉപയോഗിച്ച് ചെയ്തുവന്നു.കേരളത്തില്‍ ഒട്ടേറെ പരമ്പരാഗത വ്യവസായങ്ങളുണ്ട് .കൃഷി , കയര്‍ ,കൈത്തറി ,ബീഡി , പനമ്പ്,പട്ട,കശുവണ്ടി ,മണ്‍പാത്രനിര്‍മ്മാണം തുടങ്ങിയവ ഇതില്‍ പ്രധാനങ്ങളാണ്. തീരപ്രദേശങ്ങളില്‍ കൃഷി , മത്സ്യബന്ധനം തുടങ്ങിയവയും ,മലയോരമേഖലകളില്‍ പനമ്പ് , പട്ട ,കുട്ടനെയ്ത്ത് വ്യവസായങ്ങളുമാണ് കൂടുതലായി കണ്ടു വരുന്നത്.പലപ്പോഴും ഇത്തരം വ്യവസായങ്ങള്‍ ആദ്യകാലത്ത് വിവിധ സമുദായങ്ങളെ കേന്ദ്രീകരിച്ചാണ് ഉണ്ടായിരുന്നത്. ഇതും പരമ്പരാഗത വ്യവസായങ്ങളുടെ വ്യാപനത്തിനും വികാസത്തിനും സഹായിച്ചിട്ടുണ്ട്.
പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൈത്തറി.ഇത് മിക്കവാറും കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിച്ചതായി കാണാം.